ഷിബു വെമ്പല്ലൂർ സംവിധാനവും കൃഷ്ണ കെ സഹദേവ് ചായഗ്രഹണവും നിരഞ്ജൻകുമാർ എഡിറ്റിംഗും മുരളീധരൻ കൊട്ടാരത്ത് നിർമ്മാണവും റീജോ ചക്കാലക്കൽ സംഗീതവും ചാൾസ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.

പാലക്കാട്: വീട്ടിലിരുന്ന് മൊബൈൽ ഫോണിലൂടെ വാട്ടർ ബിൽ അടയ്ക്കുന്നത് സാധാരണക്കാർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക, വീട്ടുമുറ്റത്ത് കുടിവെള്ളമെത്തുന്ന അധ്വാനം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി കേരള വാട്ടർ അതോറിറ്റിക്ക് വേണ്ടി ചലച്ചിത്ര അഭിനേതാക്കളെ അ­ണിനിരത്തി പരസ്യചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും ഒരുങ്ങുന്നു. പ്രഹ്ലാദ് മുരളി മുഖ്യവേഷം ചെയ്യുന്ന ചിത്രങ്ങളിൽ വേദ സു­നിൽ, വിസ്മയ വിശ്വനാഥ് എന്നിവരാണ് അഭിനേതാക്കൾ. ഷിബു വെമ്പല്ലൂർ സംവിധാനവും കൃഷ്ണ കെ സഹദേവ് ചായഗ്രഹണവും നിരഞ്ജൻകുമാർ എഡിറ്റിംഗും മുരളീധരൻ കൊട്ടാരത്ത് നിർമ്മാണവും റീജോ ചക്കാലക്കൽ സംഗീതവും ചാൾസ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.

കേരള വാട്ടർ അതോറിറ്റി ഫിനാൻസ് മാനേജർ & ചീഫ് അക്കൗണ്ട് ഓഫീസർ ഷിജിത്ത് വിയുടെ മേൽനോട്ടത്തിലാണ് പരസ്യ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഒരുങ്ങുന്നത്. ശോഭ പഞ്ചമം, സ്നേഹ ആർ, കൃഷ്ണൻകുട്ടി പൂപ്പുള്ളി, ആഷ മേനോൻ, ഷിജിൻ വേണുഗോപാൽ എന്നിവരും പ്രാധാന്യമുള്ള വേഷങ്ങളിൽ എത്തുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അന്തിമ ഘട്ടത്തിലുള്ള പരസ്യ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും വൈകാതെ പ്രദർശനത്തിനെത്തും.