നെറ്റ്ഫ്ളിക്സ് സലിം കുമാറാണെങ്കിൽ എങ്ങനെയിരിക്കും? എന്ന ക്യാപ്ഷനോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് സലിം കുമാർ. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും കടന്നുപോയ സലിം കുമാർ കഥാപാത്രങ്ങൾ ഏറെയാണ്. ജനപ്രിയ ട്രോളുകളുടെ മുഖവും താരവും അദ്ദേഹത്തിന്റെ ഡയലോഗുകളും തന്നെയാണ്. ഇപ്പോഴിതാ മലയാളി പ്രേക്ഷകരെ ആകർഷിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ പുതിയ പ്രമോയാണ് ശ്രദ്ധനേടുന്നത്.
നെറ്റ്ഫ്ളിക്സ് സലിം കുമാറാണെങ്കിൽ എങ്ങനെയിരിക്കും? എന്ന ക്യാപ്ഷനോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലിരിക്കുന്ന താരത്തോട് പ്രേക്ഷകർ ചോദ്യം ചോദിക്കുന്നതും അവയ്ക്ക് രസകരമായ മറുപടി നൽകുന്ന സലിം കുമാറിനെയും വീഡിയോയിൽ കാണാം.
പല ഓപ്ഷനുകൾ നൽകിയിട്ടും ഒരേ സീരീസ് വീണ്ടും വീണ്ടും കാണുന്ന പ്രേക്ഷകനേയും, പ്രചോദനം ഉൾക്കൊണ്ട് സിനിമയെടുക്കാൻ ഒരുങ്ങുന്ന സംവിധായകനേയും പ്രമോയിൽ കാണാനാവും.'പരസ്പരം' കാണാൻ നെറ്റ്ഫ്ലിക്സിൽ എത്തുന്ന സ്ത്രീകളും അവർക്ക് നെറ്റ്ഫ്ലിക്സ് സീരീസ് 'ഡാർക്' പരിചയപ്പെടുത്തുന്ന സലിം കുമാറും രസകരമായ സെഗ്മെൻ്റ് ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.

നടി ഗൗതമിയും പ്രേക്ഷകയായി വീഡിയോയിൽ എത്തുന്നുണ്ട്. ഒപ്പം അനീഷ് ഗോപാല്‍, ഗംഗ മീര തുടങ്ങി മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളും സലിം കുമാറിനൊപ്പം വീഡിയോയിലെത്തുന്നുണ്ട്. നർമ്മങ്ങൾ കോർത്തിണക്കിയ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
Mei Hoom Moosa : സുരേഷ് ഗോപിയുടെ 'മേ ഹും മൂസ'; പോസ്റ്റ് പ്രൊഡക്ഷന് തുടക്കം
അതേസമയം, സുരേഷ് ഗോപി നായകനായി എത്തുന്ന 'മേ ഹും മൂസ' എന്ന ചിത്രത്തിലാണ് സലിം കുമാര്‍ നിലവില്‍ അഭിനയിച്ചത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ദില്ലി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുന്നത്. പുനം ബജ്വാ, അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്.
