കരീനയുടെയും സെയ്‍ഫ് അലി ഖാന്റെയും മകനായ തൈമൂറിന് മാതാപിതാക്കളോളം തന്നെ ആരാധകരുണ്ട്. തൈമൂര്‍ എന്നും വാര്‍ത്തകളില്‍ നിറ‍ഞ്ഞുനില്‍ക്കാറുമുണ്ട്. തൈമൂറിന്റെ ആയയെ കുറിച്ചുള്ള വാര്‍ത്തകളും വരാറുണ്ട്. ഇവര്‍ക്ക്  മാസം 1.50 ലക്ഷം ശമ്പളമുണ്ടെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലുമായിരുന്നു. അത്തരം വാര്‍ത്തകളോട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കരീന കപൂര്‍.

മകന്റെ സുരക്ഷിതത്വത്തിനും സന്തോഷത്തിനും എത്ര വില നല്‍കിയാലും മതിയാകില്ല. കുഞ്ഞ് സന്തോഷമായും സുരക്ഷിതമായി ഇരിക്കുക തന്നെയുമാണ് പ്രധാനം- കരീന കപൂര്‍ പറയുന്നു.

വീട്ടില്‍ ചെലവഴിക്കുന്ന അധികസമയത്തെ ശമ്പളം കൂട്ടുമ്പോള്‍ ആയയുടെ ശമ്പളം 1.75 ലക്ഷം രൂപ വരെ വരുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. തൈമൂറിനെ സമീപപ്രദേശങ്ങളില്‍ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്. മാത്രവുമല്ല തൈമൂറിനൊപ്പം വിദേശത്ത് പോകാനും ആയയ്‍ക്ക് അവസരമുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്.