കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം ലോക്ക് ഡൗണ്‍ കാലം ക്രിയാത്മകമായി ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നവരും കുറവല്ല. പിയാനോ പഠിക്കാൻ ആണ് താൻ ഉദ്ദേശിക്കുന്നത് എന്നാണ് ഹൃത്വിക് റോഷൻ പറയുന്നത്.

ഹൃത്വിക്കിന്റെ വീട്ടിലേക്ക് മുൻ ഭാര്യ സൂസന്നെ വന്നിട്ടുണ്ട്. ഹൃത്വിക്കിന്റെ വീടാണ് ഓഫീസായി ഉപയോഗിക്കുന്നത്. ഹൃത്വിക് തന്നെ ഇക്കാര്യം സന്തോഷപൂര്‍വം അറിയിച്ചിരുന്നു. മക്കളായ ഹൃധാൻ, ഹ്രെഹാൻ എന്നിവര്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം ലോക്ക് ഡൌണ്‍ കാലത്ത് കഴിയുന്നതിനാണ് ഇരുവരും ഒന്നിച്ചുതാമസിക്കാൻ തീരുമാനിച്ചത്. ഹൃത്വിക്കിന്റെ വീട് ഓഫീസ് സ്ഥലമാക്കി ഡിസൈൻ ചെയ്‍ത് മാറ്റിയത് നേരത്തെ സൂസന്നെ പറഞ്ഞിരുന്നു.  അതേസമയം താൻ പിയാനോ പഠിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഹൃത്വിക് പറയുന്നു. തലച്ചോറിനും ഉൻമേഷം നല്‍കുന്നതാകും അതെന്നും ഹൃത്വിക് വീഡിയോ ഷെയര്‍ ചെയ്‍തുകൊണ്ട് പറയുന്നു.