ആരാധകർക്കുള്ളിലെ സഞ്ചാരിയെ ഉണർത്താൻ അൽപ്പാൽപ്പമായാണ് താൻ വീഡിയോകൾ പങ്കുവയ്ക്കുന്നതെന്ന ക്യാപ്ഷനോടെയാണ് തപ്സിയുടെ പോസ്റ്റ്...

ജോലിക്കിടയിലും തമാശകളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് നടി തപ്സി പന്നു. രശ്മി റോക്കറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് താരമിപ്പോൾ. റാൻ ഓഫ് കച്ചിൽ വച്ച് പുഷ് അപ്പ് എടുക്കുന്ന വീഡിയോ ആണ് ഒടുവിലായി തപ്സി പങ്കുവച്ചിരിക്കുന്നത്. 

View post on Instagram

ആരാധകർക്കുള്ളിലെ സഞ്ചാരിയെ ഉണർത്താൻ അൽപ്പാൽപ്പമായാണ് താൻ വീഡിയോകൾ പങ്കുവയ്ക്കുന്നതെന്ന ക്യാപ്ഷനോടെയാണ് തപ്സിയുടെ പോസ്റ്റ്. ​ഗ്രാമവാസിയായ രശ്മി എന്ന പെൺകുട്ടിയുടെ കായികമത്സരത്തിലേക്കുള്ള യാത്രയാണ് രശ്മി റോക്കറ്റ്. ആകർഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

View post on Instagram
View post on Instagram