കാതോട് കാതോരത്തിലെ മീനുവാരാണ്? അറിയേണ്ടതെല്ലാം
കാതോട് കാതോരത്തിലെ മീനുവാരാണെന്ന് അറിയാം.

ഏഷ്യാനെറ്റിലെ ഒരു ഹിറ്റ് ടെലിവിഷൻ സീരിയലാണ് കാതോട് കാതോരം. 2023 ജൂലൈ മൂന്നിന് തുടങ്ങിയ സീരിയലായ കാതോട് കാതോരത്തിന് പ്രേക്ഷപ്രീതി നേടാൻ അധികം സമയം വേണ്ടിവന്നില്ല. കാതോട് കാതോരത്തില്‍ മീനുവിന്റെയും ആദിയുടെയും കഥയാണ് പ്രധാനമായും പ്രമേയമാക്കിയിരിക്കുന്നത്. മീനുവായി പ്രിയങ്കരിയായ കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണനെ കുറിച്ചുള്ള വിശേഷങ്ങള്‍ വായിക്കാം.
നടിക്കു പുറമേ മോഡലുമാണ് മീനുവെന്ന കഥാപാത്രമായി തിളങ്ങുന്ന കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണൻ. 1996 ഡിസംബര്‍ 14ന് ജനനം. തൃശൂര്‍ വടക്കാഞ്ചേരിക്കാരിയാണ് കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണൻ. അച്ഛൻ ഉണ്ണികൃഷ്‍ണും അമ്മ മിനിയും സഹോദരി രാഗേന്ദുവും ഉള്‍പ്പെടുന്നതാണ് നടി കൃഷ്‍ണേന്ദുവിന്റെ ചെറിയ കുടുംബം. വിവിധ സൌന്ദര്യമത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എറണാകുളത്താണ് നിലവില്‍ താമസം. ബിബിഎ ബിരുദധാരിയായ കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണൻ ആദ്യം സുരഭിയും സുഹാസിനിയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്.
കാതോട് കാതോരം എന്ന സീരിയല്‍ സംവിധാനം ചെയ്യുന്നത് പ്രവീണ്‍ കടക്കാവൂരാണ്. കാതോട് കാതോരം എന്ന സീരിയലിന്റെ തിരക്കഥ എഴുതുന്നത് ഗീരീഷ് ഗ്രാമികയുമാണ്. പ്രണയവും കുടുംബവും സംഘര്‍ഷവുമെല്ലാമുള്ള കഥയാണ് സീരിയലില്‍ പ്രമേയമാകുന്നത്. കാതോട് കാതോരം എന്ന ഹിറ്റ് സീരിയലിന്റെ നിര്‍മാണം ചിത്ര ഷേണായിയാണ്.
കാതോട് കാതോരത്തില്‍ ആദ്യ എന്ന കഥാപാത്രമായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയ നടനായ ജോണ്‍ ജേക്കബാണ്. ആനന്ദ് കുമാര്‍, താര കല്യാണ്‍ ഭാസ്‍കര്‍ അരവിന്ദ്, രാഹുല്‍ സുരേഷ്, മാളവിക എന്നിവരും കാതോട് കാതോരത്തില്‍ കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണനും ജോണ്‍ ജേക്കബിനും ഒപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 10 മണിക്കാണ് കാതോട് കാതോരം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലും കാണാനാകും.
Read More: കാളിദാസ് ജയറാമിന് പ്രണയ സാഫല്യം, വിവാഹ നിശ്ചയം കഴിഞ്ഞു, വധു തരിണി- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക