Asianet News MalayalamAsianet News Malayalam

ആടുജീവിതത്തിലെ എന്‍റെ ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ മാർക്കറ്റ് ചെയ്തില്ല': കാരണം വ്യക്തമാക്കി പൃഥ്വിരാജ്

ഈ സിനിമയുടെ ചര്‍ച്ച നടക്കുന്ന സമയത്ത് തന്നെ ചിത്രത്തിനായി നടത്തുന്ന എന്‍റെയും ഗോകുലിന്‍റെയും ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ ഒരു ഡോക്യുമെന്‍ററിയായി ചെയ്യണം എന്ന് പറഞ്ഞിരുന്നു. 

Why wasnt Prithviraj physical transformation in the goatlife marketed here is reason
Author
First Published Mar 18, 2024, 3:55 PM IST

കൊച്ചി:  ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം എന്ന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. അടുത്തിടെ എആര്‍ റഹ്മാന്‍റെ സംഗീത നിശയോടെ ചിത്രത്തിന്‍റെ ഓഡിയോ റിലീസ് നടന്നിരുന്നു. മോഹന്‍ലാല്‍ അടക്കം വലിയൊരു താരനിര തന്നെ ഇതിന് എത്തിയിരുന്നു. ഈ ചടങ്ങില്‍ ചിത്രത്തിന് വേണ്ടി എടുത്ത ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ ഒരിക്കലും മാര്‍ക്കറ്റ് ചെയ്യേണ്ട തീരുമാനം എന്തുകൊണ്ട് എടുത്തുവെന്ന് പൃഥ്വിരാജ്  വിശദീകരിച്ചു. 

ഈ സിനിമയുടെ ചര്‍ച്ച നടക്കുന്ന സമയത്ത് തന്നെ ചിത്രത്തിനായി നടത്തുന്ന എന്‍റെയും ഗോകുലിന്‍റെയും ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ ഒരു ഡോക്യുമെന്‍ററിയായി ചെയ്യണം എന്ന് പറഞ്ഞിരുന്നു. ആമീര്‍ ഖാന്‍ ദംഗലില്‍ ഒക്കെ ചെയ്തപോലെ അത് ഡോക്യുമെന്‍റ് ചെയ്യണം. അതിന് വ്യൂവര്‍ഷിപ്പ് ഉണ്ടാകും ആകര്‍ഷകമായിരിക്കും എന്നയിരുന്നു അഭിപ്രായം. 

എന്നാല്‍ ഞാന്‍ അതിന് എതിരായിരുന്നു.  ഞാനും ഗോകുലും ജിമ്മിലും മറ്റും പോയി ഡയറ്റ് എടുത്ത്. ഒരു ഫിസിക്കല്‍ ഇന്‍സ്ട്രക്ടറുടെ സഹായത്തോടെ ചെയ്യുന്ന ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ ശരിക്കും ഒരാള്‍ ജീവിച്ച് തീര്‍ത്ത കാര്യമാണ്. അതിന്‍റെ മുകളിലാണോ നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുന്നത് എന്ന ചിന്തയാണ് എനിക്ക് വന്നത്.

നജീബിക്ക ജീവിച്ച ജീവിതയാണ് ഇതിനെല്ലാം കാരണം. ഒപ്പം ബെന്യാമനും നന്ദിയുണ്ട്. ബ്ലെസി ചേട്ടന്‍ നജീബിന് പൃഥ്വിരാജിന്‍റെ മുഖമാണ് എന്ന് പറഞ്ഞപ്പോള്‍ അത് അങ്ങനെയല്ലെന്ന് അദ്ദേഹം പറ‍ഞ്ഞില്ല. ഈ ചിത്രത്തില്‍ എന്നെപ്പോലെ തന്നെ പ്രയാസം അനുഭവിച്ചത് എന്‍റെ ഭാര്യയും മകളുമാണ്. എല്ലാ നടന്മാരുടെ പങ്കാളികളും ഒരോ ചിത്രത്തിനും ഏറെ ത്യാഗം അനുഭവിക്കുന്നുണ്ട്. 

എന്നാല്‍ ആടുജീവിതത്തിനായി എന്‍റെ ദേഷ്യങ്ങളും, വേര്‍പിരിയലും, സ്വഭാവ വ്യത്യാസവും എല്ലാം ക്ഷമിച്ച് വീടുനോക്കിയ സുപ്രിയയ്ക്കും. എന്നെ അങ്കിള്‍ എന്ന് വിളിച്ച് തുടങ്ങാത്ത മകള്‍ക്കും നന്ദി.  - പൃത്ഥിരാജ് ഓഡിയോ ലോഞ്ചില്‍ പറഞ്ഞു. 

ബെന്യാമിന്‍റെ നോവലിന്‍റെ അതേ പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കഥാനായകന്‍ നജീബ് ആയാണ് പൃഥ്വിരാജ് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. മലയാളത്തില്‍ മാത്രമല്ല, എല്ലാ ഭാഷകളിലും സ്വന്തം കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത് പൃഥ്വിരാജ് ആണ്.

'ആരും വരണ്ട, അവാർഡ് പൃഥ്വി ഇങ്ങെടുക്കുവാ'; മഞ്ഞുമ്മൽ നിർത്തിയിടത്തെന്ന് ആടുജീവിതം തുടങ്ങും: മലയാളികൾ

മലയാളത്തിന്‍റെ 'ലോറന്‍സ് ഓഫ് അറേബ്യ'; 'ആടുജീവിതം' വെബ്സൈറ്റ് ലോഞ്ച് ചെയ്‍ത് എ ആര്‍ റഹ്‍മാന്‍

Follow Us:
Download App:
  • android
  • ios