വനിതാ ദിന ആശംസകളുമായി ഷാജി കൈലാസ്.

ലോക വനിതാ ദിനമാണ് ഇന്ന്. എല്ലാവരും ആശംസകളുമായി രംഗത്ത് എത്തുകയാണ്. താരങ്ങള്‍ അടക്കമുള്ളവര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇപോഴിതാ സംവിധായകൻ ഷാജി കൈലാസിന്റെ ആശംസകളാണ് ശ്രദ്ധേയമാകുന്നത്. ഷാജി കൈലാസ് തന്നെ ഭാര്യ ആനിയുടെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. വൈഫാണ് എന്റെ ലൈഫ് എന്നാണ് ഷാജി കൈലാസ് എഴുതിയിരിക്കുന്നത്.

എന്റെ ഭാര്യയാണ് എന്റെ ജീവിതം. ഇത്രയും കരുത്തുള്ള സ്‍ത്രിയെ എന്റെ ജീവിതത്തില്‍ നല്‍കിയതിന് ദൈവത്തിന് നന്ദി. അവര്‍ കരുത്തുള്ളവളും അന്തസോടെയുള്ളവളുമാണ്. ഭാവിയെ ഭയക്കാതെ അവൾ ചിരിക്കുന്നുവെന്നും ഷാജി കൈലാസ് പറയുന്നു. ഭാര്യ ആനിയുടെ ഫോട്ടോയും ഷാജി കൈലാസ് ഷെയര്‍ ചെയ്‍തിരിക്കുന്നു. സന്തോഷപൂര്‍ണമായ വനിതാ ദിന ആശംസകള്‍ നേരുന്ന ഷാജി കൈലാസ് കരുത്തോടെയിരിക്കാനും ആനിയോട് പറയുന്നു.

മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച നടിയാണ് ആനി.

ഷാജി കൈലാസും ആനിയും 1996ലാണ് വിവാഹിതരാകുന്നത്.