യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ചിത്രത്തിന് 3 മണിക്കൂറും 11 മിനിറ്റും ദൈർഘ്യമുണ്ടാകുമെന്ന് റിപ്പോർട്ട്
സിനിമകള്‍ക്ക് 3 മണിക്കൂര്‍ ദൈര്‍ഘ്യം എന്നത് ഒരു കാലത്ത് തിയറ്റര്‍ നടത്തിപ്പുകാര്‍ ഇഷ്ടപ്പെടാത്ത റണ്‍ ടൈം ആയിരുന്നു. അത്രയും ദൈര്‍ഘ്യം എന്നത് സിനിമകളുടെ അണിയറ പ്രവര്‍ത്തകരും റിസ്ക് ആയി പരിഗണിച്ചിരുന്നു. എന്നാല്‍ സമീപ വര്‍ഷങ്ങളിലെ ബിഗ് കാന്‍വാസ് ചിത്രങ്ങളില്‍ പലതും മൂന്ന് മണിക്കൂറോ അതിന് മുകളിലോ ഒക്കെ ദൈര്‍ഘ്യം ഉള്ളവയാണ് എന്നത് ഇന്‍ഡസ്ട്രിക്ക് ഈ ഉയര്‍ന്ന റണ്‍ ടൈമിനോടുള്ള ഭയം മാറ്റുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ബിഗ് സ്ക്രീനില്‍ വരാനിരിക്കുന്ന ഒരു ബിഗ് സ്കെയില്‍ ചിത്രത്തിനും മൂന്ന് മണിക്കൂറിന് മുകളില്‍ ദൈര്‍ഘ്യം ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് എന്ന ചിത്രത്തിന്‍റെ റണ്ണിംഗ് ടൈമിനെക്കുറിച്ചാണ് റിപ്പോര്‍ട്ടുകള്‍.
191 മിനിറ്റ് ആണ് ടോക്സിക്കിന്‍റെ ദൈര്‍ഘ്യം എന്നാണ് റിപ്പോര്‍ട്ട്. അതായത് 3 മണിക്കൂറും 11 മിനിറ്റും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ചിത്രത്തിന്‍റെ അടുത്തിടെ പുറത്തെത്തിയ ട്രെയ്‍ലര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഓഗസ്റ്റ് 26 ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിൽ എത്തും. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ടോക്സിക് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്ന സൂചനയും ട്രെയിലർ നല്‍കുന്നുണ്ട്.
യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, പിആര്‍ഒ പ്രതീഷ് ശേഖർ ആണ്.

