രണ്ടര പതിറ്റാണ്ട് നീണ്ട സിനിമാ ജീവിത്തിനിടെ സംസ്ഥാന അവാർഡിന്റെ മധുരം നുണയുകയാണ് ആലപ്പുഴ പുന്നപ്ര സ്വദേശി അശോകൻ.  കെഞ്ചിര എന്ന ചലച്ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് അശോകന് പുരസ്കാരം ലഭിച്ചത്.  പുരസ്കാരം തേടിയെത്തുമ്പോൾ പെയിന്‍റിങ് ജോലിയുടെ തിരക്കിലായിരുന്നു അശോകൻ.

കൊവിഡ് കാലത്ത് സിനിമകൾ ഇല്ലാതായി. ജീവിതം വഴിമുട്ടിയപ്പോൾ പെയിന്‍റിംഗ് ജോലിക്കിറങ്ങി.ജോലി തിരക്കിനിടിലാണ് പുന്നുപ്ര സ്വദേശി അശോകനെ തേടി  സംവിധായകൻ മനോജ് കാനയുടെ വിളിയെത്തുന്നത്. 

ആദിവാസികളുടെ ജീവിതം പ്രമേയമായ കെഞ്ചിര സിനിമയിലെ  വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാർഡ്. ചലച്ചിത്ര സംവിധായകൻ വിനയനാണ് അശോകനെ സിനിമയിലെത്തിച്ചത്.  ഇതിനകം 200 ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. താരത്തിളക്കവും പണത്തിന്റെ പ്രഭയും ഒന്നുമില്ലാത്ത ഇങ്ങനെ ചിലരുടേത് കൂടിയാണ് 'സിനിമ' എന്ന് ഓർമപ്പെടുത്തുകയാണ് അശോകൻ.