പ്രണയദിനത്തില്‍ പരസ്‍പരം ആശംസകള്‍ നേര്‍ന്ന് വിക്കി കൗശലും കത്രീന കൈഫും.
പ്രണയദിനം ആഘോഷിക്കുകയാണ് ഇന്ന് ലോകമെങ്ങും. പ്രണയിക്കുന്നവരും പ്രണയം മനസില്‍ കൊണ്ടുനടക്കുന്നവരുമൊക്കെ വാലന്റേയ്‍ൻസ് ഡേ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തുന്നു. വാലന്റേയ്‍ൻസ് ഡേ വിശേഷങ്ങളാണ് ഓണ്‍ലൈനില്‍ നിറയെ. വിക്കി കൗശലും (Vicky Kaushal) കത്രീന കൈഫും (Katrina Kaif) വിവാഹശേഷമുള്ള ആദ്യ വാലന്റൈയ്‍ൻസ് ഡേയില്‍ പരസ്‍പരം ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ്.
ഈ വര്‍ഷം റൊമാന്റിക് ഡിന്നര്‍ ഉണ്ടായേക്കില്ല. പക്ഷേ നിങ്ങള്‍ വിഷമകരമായ നിമിഷങ്ങള്‍ മികച്ചതാക്കുന്നു. അതാണ് പ്രധാനം എന്ന് എഴുതിയാണ് കത്രീന കൈഫ് വിക്കി കൗശലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിന്നോടൊപ്പമുള്ള എല്ലാ ദിവസവും പ്രണയത്തിന്റെ ദിവസമാണ് എന്നാണ് വിക്കി കൗശല്‍ എഴുതിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം. ബോളിവുഡ് ഇന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആര്‍ഭാടപൂര്‍വമായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികള്‍ മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ അതിഥികള്‍ക്ക് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു.
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ഫോട്ടോ പകര്‍ത്താൻ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. വിവാഹ ചടങ്ങിന് എത്തുമ്പോള്‍ മൊബൈല്‍ ഫോണ്‍ എടുക്കാൻ പാടില്ല എന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. വിവാഹത്തിന് ക്ഷണിക്കപ്പെട്ടവര്‍ക്ക് ഒരു രഹസ്യ കോഡും നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിക്കി കൗശലും കത്രീന കൈഫും തന്നെയായിരുന്നു വിവാഹ ശേഷം ഫോട്ടോകള്‍ പുറത്തുവിട്ടത്.
