വിജയ് ദേവെരെകൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വേൾഡ് ഫെയ്മസ് ലവർ. വാലൻന്റൈൻ ദിനത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം ട്രയിലർ പുറത്തിറങ്ങി. 


ക്രാന്തി മാധവ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണ്. റാഷി ഖന്ന, ഇസബെല്ല ലെറ്റെ, കാതറിൻ ട്രീസ എന്നിവരും ട്രയിലറിൽ വിജയ് ദേവെരെകൊണ്ടയ്‌ക്കൊപ്പം എത്തുന്നു. 
ക്രാന്തി മാധവിന്റേത് തന്നെയാണ് തിരക്കഥ. ക്രിയേറ്റിവ് കൊമേർഷ്യൽസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്‌ ഗോപി സുന്ദർ ആണ്.