അമിതാഭ് ബച്ചൻ പങ്കുവെച്ച ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ഇന്ത്യക്കാരുടെ മാത്രമല്ല മറ്റ് രാജ്യക്കാരുടെയും ഫാഷൻ സങ്കല്‍പ്പങ്ങളെ സ്വാധീനിച്ച നടനാണ് അമിതാഭ് ബച്ചൻ (Amithabh bachan). തന്റെ ഓരോ സിനിമയിലെ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളിലും അമിതാഭ് ബച്ചൻ വൈവിധ്യങ്ങള്‍ പുലര്‍ത്തിയിരുന്നു. ട്രെൻഡ് സെറ്ററായി തുടരുന്നു. പഴയ കാലത്തെ ഓര്‍മകള്‍ ഫോട്ടോയിലൂടെ പങ്കുവയ്‍ക്കുകയാണ് ഇപോള്‍ അമിതാഭ് ബച്ചൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
View post on Instagram

അമിതാഭ് ബച്ചൻ തന്റെ പഴയൊരു ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. അത്തരം ദിവസങ്ങളിലേക്ക് മടങ്ങിപോകുന്നത് വളരെ സന്തോഷകരമാണ്.. പക്ഷേ .. എന്നാണ് അമിതാഭ് ബച്ചൻ ഗൃഹാതുരതയോടെ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് അമിതാഭ് ബച്ചന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അമിതാഭ് ബച്ചന്റേതായി ചെഹ്‍രെയെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

അമിതാഭ് ബച്ചന്റേതായി ഒട്ടേറെ ചിത്രങ്ങള്‍ ഷൂട്ടിംഗ് ചെയ്‍തുകൊണ്ടിരിക്കുകയാണ്.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമിതാഭ് ബച്ചൻ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രഭാസും ദീപിക പദുക്കോണുമാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങള്‍. അജയ് ദേവ്‍ഗണിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും അമിതാഭ് ബച്ചന് പ്രധാന വേഷമുണ്ട്. മേയ് ഡേ എന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍ തന്നെയാണ് നായകൻ. കാലമെത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ പ്രിയങ്കരനായ നടനായി തുടരുകയാണ് അമിതാഭ് ബച്ചൻ.