ഹിന്ദി സിനിമയില്‍ യുവതലമുറയിലെ ശ്രദ്ധേയയായ നടിയാണ് യാമി ഗൗതം. ചുരുങ്ങിയ കാലയളവില്‍ തന്നെ ഉറി ദ സര്‍ജിക്കല്‍ സട്രൈക്ക് അടക്കമുള്ള സിനിമകളില്‍ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളായി വേഷമിട്ട നടി. യാമി ഗൗതമിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ യാമി ഗൗതമിന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സ്‍കൂള്‍ യൂണിഫോം അണിഞ്ഞിട്ടുള്ള തന്റെ ഫോട്ടോയാണ് യാമി ഗൗതം ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ആദ്യ സ്‍കൂള്‍ ദിനത്തിന്റെ അന്നത്തെ ഫോട്ടോയാണ്. എന്തിനാണ് എന്നറിയില്ലെങ്കിലും സ്‍കൂള്‍ യൂണിഫോം അണിഞ്ഞുനിന്നത് എനിക്ക് ഇഷ്‍ടമായി. അച്ഛനും അമ്മയും എന്നെ എടുത്തുകൊണ്ടുപോകുന്നു. എപ്പോഴും ഞാൻ ആ ഉത്സാഹം തുടര്‍ന്നു. ജീവിതം ഓരോ നിമിഷവും നമ്മെ ആവേശം കൊള്ളിക്കട്ടെ.  അത് എന്തുതന്നെയായാലും കുഴപ്പമില്ല. വിശ്വസിക്കുകയെന്നും യാമി ഗൗതം ഫോട്ടോ ഷെയര്‍ ചെയ്‍ത് എഴുതിയിരിക്കുന്നു. കൊവിഡ് കാലത്തില്‍ വീട്ടില്‍ സുരക്ഷിതമായി ഇരിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിച്ചുകൊണ്ടുമാണ് യാമി ഗൗതം ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.