കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്ത് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. 'കെജിഎഫ് ചാപ്റ്റര്‍ രണ്ടാം' ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ യാഷ് ക്വാറന്റൈനില്‍ പോയ വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. സ്വന്തം തീരുമാനമപ്രകാരമാണ് യാഷ് ക്വാറന്റൈനില്‍ പോയിരിക്കുന്നത്. കുടുംബത്തിന്റെ സുരക്ഷയ്‍ക്ക് വേണ്ടിയാണ് യാഷ് ക്വാറന്റൈനില്‍ പോയത്.

പ്രശാന്ത് നീല്‍ ആണ് 'കെജിഎഫ്: ചാപ്റ്റര്‍ രണ്ടും' സംവിധാനം ചെയ്യുന്നത്. ഹൈദരാബാദില്‍ അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചിത്രീകരണം. ചിത്രീകരണം പൂര്‍ത്തിയായ ഉടൻ ബാംഗ്ലൂരിലെ ഒരു ഹോട്ടലില്‍ ക്വാറന്റൈനില്‍ പോകുകയായിരുന്നു യാഷ്. സ്വന്തം തീരുമാനപ്രകാരമാണ് യാഷ് ക്വാറന്റൈനില്‍ പോയത്. രണ്ടാഴ്‍ച കഴിഞ്ഞ് യാഷ് ഭാര്യ രാധിക പണ്ഡിറ്റിനും മക്കളായ ആര്യക്കും യഥര്‍വയ്‍ക്കും ഒപ്പം ചേരും.

സഞ്ജയ് ദത്ത് ആണ് 'കെജിഎഫിലെ' വില്ലനായി എത്തുന്നത്.

ആദ്യ സിനിമ ഹിറ്റായതിനാല്‍ 'കെജിഎഫ് ചാപ്റ്റര്‍ രണ്ടും' വൻ ഹിറ്റാകുമെന്നാണ് വിചാരിക്കുന്നത്.