കെജിഎഫ് 2വിലൂടെ സിനിമയിൽ പുതിയൊരു നിലവാരം കൊണ്ടുവരാൻ പ്രശാന്ത് നീലിന് സാധിച്ചെന്നും പൃഥ്വി പറയുന്നു. 

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന ചിത്രമാണ് 'കെജിഎഫ് 2'(KGF Chapter 2). കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് ചെയ്യാനിരുന്ന ചിത്രം ഈ വർഷം ഏപ്രിലിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ്(Prithviraj) പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യു കണ്ടിരിക്കുകയാണ് പൃഥ്വിരാജ്. 

കെജിഎഫ് 2 തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു. കെജിഎഫ് 2വിലൂടെ സിനിമയിൽ പുതിയൊരു നിലവാരം കൊണ്ടുവരാൻ പ്രശാന്ത് നീലിന് സാധിച്ചെന്നും പൃഥ്വി പറയുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിക്കൊപ്പം പ്രിവ്യൂ കാണാനെത്തിയിരുന്നു. അതേസമയം, ചിത്രത്തിന്റെ ട്രെയിലർ ഈ മാസം 27ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഏവരും കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കൂടി എത്തുന്നതിന്റെ ആവേശത്തിലാണ് യാഷ് ആരാധകർ.

Scroll to load tweet…

കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. കഴിഞ്ഞ ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 

Scroll to load tweet…

മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. 

Read More : Brinda Master Interview : ദുല്‍ഖര്‍, പ്രണവ്, പൃഥ്വിരാജ്, 'ഹേയ് സിനാമിക'; ബൃന്ദ മാസ്റ്റര്‍ അഭിമുഖം