സാമ്രാട്ട് പൃഥ്വിരാജ് ( Samrat Prithviraj Movie) സാമ്രാട്ട് പൃഥ്വിരാജ് സിനിമയ്ക്ക് യുപിയിൽ നികുതി ഒഴിവാക്കി യോഗി സർക്കാർ_ സിനിമയ്ക്ക് യുപിയിൽ നികുതി ഒഴിവാക്കി യോഗി സർക്കാർ. സാധാരണ ജനങ്ങളിലേക്ക് സിനിമ എത്തിക്കാനാണ് നടപടിയെന്നും യോഗി ആദിത്യനാഥ് ലഖ്നൗവിൽ പറഞ്ഞു.
സാമ്രാട്ട് പൃഥ്വിരാജ് സിനിമയ്ക്ക് ( Samrat Prithviraj Movie) യുപിയിൽ നികുതി ഒഴിവാക്കി യോഗി സർക്കാർ. സാധാരണ ജനങ്ങളിലേക്ക് സിനിമ എത്തിക്കാനാണ് നടപടിയെന്നും യോഗി ആദിത്യനാഥ് ലഖ്നൗവിൽ പറഞ്ഞു. 12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൌഹാനെക്കുറിച്ചുള്ള ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയിരിക്കുന്നത്. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം.
ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പൃഥ്വിരാജ് ചൌഹാന്‍റെ ടൈറ്റില്‍ റോളിൽ അക്ഷയ് കുമാറാണ് എത്തുന്നത്. മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജ്യത്തെ ചരിത്ര പുസ്തകങ്ങളിൽ അധിനിവേശക്കാരെ കുറിച്ച് മാത്രമാണ് പറഞ്ഞിരിക്കുന്നതെന്ന് നടൻ അക്ഷയ് കുമാർ പ്രൊമോഷൻ അഭിമുഖത്തിനിടെ പറഞ്ഞു. ഇന്ത്യയുടെ രാജാക്കന്മാരെ കുറിച്ച് ഒരു പുസ്തകങ്ങളും പറയുന്നില്ല .മുഗൾ രാജാക്കന്മാരെ കുറിച്ചു പഠിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ രാജാക്കന്മാരെ കുറിച്ചും പഠിപ്പിക്കണമെന്ന് അക്ഷയ് കുമാർ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
റിലീസിനു മുന്‍പേ 'പൃഥ്വിരാജ്' കണ്ട് അമിത് ഷാ; നന്ദി പറഞ്ഞ് അക്ഷയ് കുമാര്‍
പൃഥ്വിരാജ് ചൌഹാന്‍റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം സാമ്രാട്ട് പൃഥ്വിരാജ് റിലീസിനു മുന്‍പ് കണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിലീസിനു മുന്‍പ് രാഷ്ട്രീയ പ്രമുഖര്‍ക്കായി നടത്തിയ പ്രത്യേക സ്ക്രീനിംഗിലാണ് അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ സിനിമ കണ്ടത്. അക്ഷയ് കുമാറും ഒപ്പമുണ്ടായിരുന്നു. പ്രദര്‍ശനത്തിനു ശേഷം ചിത്രം കാണാനെത്തിയ അമിത് ഷായ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്‍തു. വൈകാരികവും അഭിമാനകരവുമായ ഒരു സായാഹ്നമായിരുന്നു ഇതെന്നും അമിത് ഷായോട് ഒരുപാട് നന്ദിയുണ്ടെന്നും അക്ഷയ് കുമാര്‍ കുറിച്ചു. വേദിയില്‍ നിന്ന് അമിത് ഷായ്ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്‍തിട്ടുണ്ട്.
നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി വാരണാസിയിലെ ഗംഗാതീരത്ത് എത്തിയ അക്ഷയ് കുമാര്‍ ആരതി നടത്തുകയും ഗംഗയില്‍ മുങ്ങുകയും ചെയ്തു. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ് വേള്‍ഡ് മാനുഷി ഛില്ലറും മറ്റ് അണിയറപ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പ്രിയതാരത്തെ നേരില്‍ കാണാനായി ആയിരങ്ങളാണ് ഗംഗാതീരത്ത് തടിച്ചുകൂടിയത്.
ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പൃഥ്വിരാജ് ചൌഹാന്‍റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് എത്തുക. മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : ഒടിടിയിലേക്ക് 'അയ്യര്‍'; 'സിബിഐ 5' റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്
12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൌഹാനെക്കുറിച്ച് ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയിരിക്കുന്നത്. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം.
