തമിഴ് നടൻ രവി മോഹന്‍, ഭാര്യ ആർതിയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് വാർത്താസമ്മേളനത്തിൽ വൈകാരികമായി പ്രതികരിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു.

മലയാളികളുടെ പ്രത്യേകിച്ച് 90's കിഡ്സിന്റെ പ്രിയ താരമാണ് തമിഴ് നടൻ രവി മോഹൻ എന്ന ജയം രവി. ഒരുപാട് സിനിമകളിലുടെ സിനിമാസ്വാദകരെ ആസ്വദിപ്പിച്ച അദ്ദേഹത്തെ വളരെ വൈകാരികവും രോക്ഷാകുലനായുമാണ് രണ്ട് ദിവസം മുൻപ് കണ്ടത്. മുൻ ഭാര്യ ആർതിയുമായുള്ള പ്രശ്നം പറഞ്ഞ് കൊണ്ടുള്ള പ്രസ് മീറ്റിലായിരുന്നു ഇത്. നിരവധി പേരാണ് രവി മോഹനെ പിന്തുണച്ചും ആർതിയെ വിമർശിച്ചും രം​ഗത്ത് എത്തിയത്. നേരെ തിരിച്ചും അഭിപ്രായങ്ങൾ വന്നു. 99 % കുറ്റവും എപ്പോഴും ആണിന് നേരെയാണ് വരുന്നതെന്നും സ്ത്രീകളെ പോലെ തന്നെ ആണുങ്ങളും അനുഭവിക്കുന്നുണ്ടെന്നും പറയുകയാണ് സായ് കൃഷ്ണ പറഞ്ഞു. രവി മോഹന്റെ അവസ്ഥ കണ്ട് കരച്ചിലും ദേഷ്യവുമൊക്കെ വന്നെന്നും സായ് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

സായ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ

മലയാളികൾക്ക് അദ്ദേഹം ജയം രവിയാണ്. എന്നും എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും. ഞാന്‍ ഈ അടുത്ത് ഈ മനുഷ്യനെ കണ്ടത് പേളി മാണിയുടെ ഷോയിലാണ്. ഭയങ്കരമായി സന്തോഷിച്ച്, ചിരിച്ച് അദ്ദേഹം അത് വൈബാക്കി. 90's കിഡ്സിന് ജയം രവി ആരാണെന്ന് പ്രത്യേകിച്ച് പറഞ്ഞ് തരേണ്ട കാര്യമൊന്നും ഇല്ല. ഒരു ആണെന്ന നിലയില്‍, ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ഒരു കല്യാണം കഴിച്ചു. അതില്‍ കുട്ടികളുണ്ടായി. ആ ബന്ധത്തില്‍ നിന്നും ഇപ്പോള്‍ വേര്‍പിരിഞ്ഞ് നില്‍ക്കുന്നു. എപ്പോഴും 99 ശതമാനവും കുറ്റവും ആണിന് ആണ്. ആണ് ശരിയല്ല. അതൊരു സിനിമാ നടന്‍ കൂടിയാണെങ്കില്‍ കണ്ണില്‍ കണ്ട അവിഹിതങ്ങളും അവരാതങ്ങളും വന്ന് വീഴും. ഇദ്ദേഹത്തിന്‍റെ അവസ്ഥ കണ്ടപ്പോള്‍ കരച്ചില്‍ വന്നു. അതിലുപരി ദേഷ്യമാണ് വന്നത്.

ഒരു മനുഷ്യന് സ്വന്തം കുട്ടികളെ കാണാന്‍ പറ്റാത്ത അവസ്ഥ, അവരെ ഫോൺ വിളിച്ചാല്‍ കിട്ടാത്ത അവസ്ഥ. സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടില്ല. എല്ലാം ഭാര്യയുടെ പേരില്‍. അവസാനം ഡിവോഴ്സ് നോട്ടീസും കൊടുത്ത്, സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ബുള്ളിയിങ്ങിനും ഇട്ട് കൊടുത്ത്, ഒരാള്‍ക്ക് വായ തുറക്കാന്‍ പറ്റാതെ, അയാള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴും അയാള്‍ സമ്പാദിക്കുന്നത് മൊത്തം മക്കള്‍ക്ക് വേണ്ടിയാണ് കൊടുക്കുന്നത്. ഈ മനുഷ്യന് ഒന്നും ഇല്ലാത്ത അവസ്ഥ. എന്നിട്ട് പോലും ഇയാള്‍ക്ക് അവരാതം മാത്രം. ‌

അവരുടെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. കെനീഷയുമായുള്ള വിവാദം, നടി ഖുശ്ബു ആരതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഒരുവശത്ത്... എന്തൊക്കെ പറഞ്ഞാലും ഒരു മനുഷ്യന്‍റെ പൊട്ടിത്തെറിയാണ് നമ്മൾ കണ്ടത്. സ്വയം ജീവന്‍ അവസാനിപ്പിക്കുന്ന വക്കില്‍ എത്തിയൊരു മനുഷ്യന്‍. ആത്മഹത്യ ചെയ്യാന്‍ കൈ മുറിച്ച പാട് കാണിക്കുകയാണ്. ഞാന്‍ ഇതിന് മുന്‍പ് ആണുങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍, പലരും എനിക്ക് സായ്.. എന്ന് പറഞ്ഞ് മെസേജ് ഇടും. ഇനി ഒരാളും അതും പറഞ്ഞ് എനിക്ക് മെസേജ് ഇടണ്ട. ഒരാണിന് വേണ്ടി ഒരാണ് സംസാരിക്കണം. ഞാന്‍ സംസാരിക്കും. ഒരച്ഛന്‍, ഏട്ടന്‍, മകന്‍.. പല രീതിയിലും സ്ത്രീകളേ പോലെ തന്നെ ആണും അനുഭവിക്കുന്നുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming