റോബിൻ-വേദലക്ഷ്മി തർക്കത്തിൽ യൂട്യൂബർ സായ് കൃഷ്ണയുടെ പ്രതികരണം. റോബിൻ, കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവിന് ലക്ഷങ്ങൾ കടം നൽകാനുണ്ടെന്നും ഈ സാമ്പത്തിക ഇടപാടാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും സായ് കൃഷ്ണ പറയുന്നു.
റോബിൻ- വേദലക്ഷ്മി വാക്പോരിൽ പ്രതികരണവുമായി യൂട്യൂബർ സായ് കൃഷ്ണ രംഗത്ത്. ബിസിനസ് ലക്ഷ്യം വെച്ചാണ് റോബിൻ ബിജെപിയിൽ ചേർന്നതെന്നാണ് റോബിന്റെ ഓഡിയോ സഹിതം പുറത്തുവിട്ട് വേദലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചത്. വേദലക്ഷ്മിയും കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവും ചേർന്ന് നിർമിച്ച എഡിറ്റഡ് ഓഡിയോകൾ ഉപയോഗിച്ച് തന്നിൽ നിന്ന് പണം തട്ടിയെടുക്കാനും രാഷ്ട്രീയമായി തകർക്കാനും ശ്രമിക്കുകയാണെന്നാണ് റോബിൻ പറയുന്നത്. എന്നാൽ, സാമ്പത്തികമായി തകർന്നു നിന്ന സമയത്ത് റോബിനെ സഹായിച്ചയാളാണ് അഭിൽ ദേവെന്ന് സായ് കൃഷ്ണ പറയുന്നു.
''വലിയ ഒരു തുക കടമുണ്ട്, മാസം മാസം അടച്ച് തീർത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് ഒരറ്റം മുട്ടിക്കാൻ പറ്റുന്നില്ല എന്നൊക്കെ എന്നോട് റോബിൻ തന്നെയാണ് ഒരു ദിവസം പറഞ്ഞത്. റോബിൻ രാജാവായി നിന്ന സമയമൊക്കെ നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ. പിന്നീട് തീരെ പ്രമോഷനും പരിപാടികളൊന്നും ഇല്ലാതായി. ശേഷം രാഷ്ട്രീയത്തിൽ കയറി. അതിനിടെ അമ്മയുടെ ചികിത്സയും മറ്റ് കാര്യങ്ങളും വന്നു. എല്ലാം ചിലവേറിയതാണല്ലോ. ലൈഫ് സ്റ്റൈലും എക്സ്പെൻസീവാകും. ഫിനാഷ്യൽ ബ്ലോക്ക് വരും. അങ്ങനെ വരുമ്പോൾ മനുഷ്യന് പൈസ കടം വാങ്ങേണ്ടി വരും. അഭിൽ ദേവിന് റോബിൻ പൈസ കൊടുക്കാനുണ്ടെന്നത് ശരിയാണ്. കൊടുക്കും എന്നു പറഞ്ഞ സമയത്ത് തിരിച്ചു കൊടുത്തിട്ടുമില്ല. ഒന്നും രണ്ടും രൂപയല്ല. ലക്ഷക്കണക്കിനുണ്ട്.
റോബിനെ പല അവസ്ഥയിലും സഹായിച്ച അഭിൽ ദേവിനെയാണ് വാർത്തസമ്മേളനത്തിൽ വന്നിരുന്ന് പീഡന കേസിലെ പ്രതി എന്നൊക്കെ പറയുന്നത്. ഇത്തിരിയെങ്കിലും ഉളുപ്പ് വേണം. പൈസയുടെ പേരിലാണ് ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായത്. കടം കൊടുത്ത പൈസ തന്നില്ലെങ്കിൽ ആരായാലും പ്രതികരിക്കില്ലേ'', സായ് കൃഷ്ണ വീഡിയോയിൽ പറഞ്ഞു.



