വാഴയുടെ രണ്ടാം ഭാഗം എന്തിനെന്ന് ചോദിച്ച ഷസാം മുഹമ്മദിന്റെ റിവ്യു വൈറലാകുന്നു.

വാഴ 2 എന്ന സിനിമ തിയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുന്നതിനിടെ യൂട്യൂബറും സിനിമ റിവ്യൂവറുമായ ഷസാം മുഹമ്മദിന്റെ റിവ്യു ശ്രദ്ധനേടുന്നു. വാഴ ഇറങ്ങിയ സമയത്ത് എന്തിനാണ് രണ്ടാം ഭാ​ഗം എന്ന് ഷസാം ചോദിച്ചിരുന്നു. ഇന്ന് സിനിമയെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്തി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എന്നാൽ ഇത് രണ്ടും രണ്ട് സിനിമയാണെന്നും വാഴയുടെ തുടർച്ചയല്ല രണ്ടാം ഭാ​ഗമെന്നുമാണ് ഷസാമിനെ പിന്തുണച്ച് പലരും കമന്റ് ചെയ്തിരിക്കുന്നത്.

വാഴയെ കുറിച്ച് ഷസാം പറഞ്ഞത്

എന്തിനാണ് ഈ സെക്കന്റ് പാർട്ട് ? ഒരുപടം എടുത്ത് നിർത്തിക്കൂടെ. എല്ലാ പടത്തിനും ഇപ്പോൾ രണ്ടാം ഭാ​ഗമാണ്. ഏതോ ഒരു കട്ടപ്പ ബാഹുബലിയെ കുത്തിയെന്ന് പറയുമ്പോൾ എന്തെങ്കിലും ഒരു രസമുണ്ട്. ഇതിനുമുണ്ടൊരു രണ്ടാം ഭാ​ഗം. വേറെ വല്ല പടവും എടുക്കാൻ നോക്ക്. നിങ്ങൾക്ക് ഹാഷിറിനെ കൊണ്ട് അഭിനയിപ്പിക്കണമെങ്കിൽ വേറെ പടം ചെയ്യ്.

വാഴ 2നെ കുറിച്ച് ഷസാം പറഞ്ഞത്

പിള്ളേര് തൂക്കിയടിച്ചു. അല്ലാതെ വേറെ ഒന്നും പറയാനില്ല. എന്തൊരു പടമാണ്. നിങ്ങള്‍ക്കൊരു ചേട്ടനോ അനുജത്തിയോ കൂട്ടുകാരൊക്കെ ഉണ്ടെങ്കില്‍ നിങ്ങള്‍ കരയും. ഹാഷിര്‍ ഗ്യാങ്ങും പൊളിച്ചടുക്കി. മരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ഡയറക്ടര്‍ അല്‍ഫോണ്‍സ് പുത്രന്‍റെ വേഷവും മെഗാ പൊളി. ഇതിന്‍റെ ക്ലൈമാക്സ് തരുന്നൊരു ഹൈ ഉണ്ട്. ഞാന്‍ വിസിലടിച്ച് പോയി. ബിജുക്കുട്ടന്‍ ചേട്ടന്‍റെ കിടിലം പെര്‍ഫോമന്‍സ് ആയിരുന്നു. ഇത് നമ്മുടെ പയ്യന്മാരുടെ പടമാണ്. ഇമോഷണല്‍ ട്രാക്കൊക്കെ വേറെ ലെവല്‍. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള എല്ലാം ഉണ്ട്. വാഴ 2 ഉറപ്പായും കാണേണ്ട സിനിമയാണ്. സിനിമ നല്ലതാകണേ എന്ന് പ്രാർത്ഥിച്ച് കൊണ്ടാണ് പടത്തിന് പോയത്. കാരണം അത്രയും കഷ്ടപ്പെട്ടാണ് ഹാഷിറും ടീമും ഇതുവരെ എത്തിയത്. ഇന്ന് അവരുടെ പേര് പറയുമ്പോൾ കേരളത്തിൽ എല്ലാവർക്കും അറിയാം. ഉറപ്പായും സിനിമ കാണണം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming