നെടുമുടി വേണും ഷീലയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് എ ഫോര്‍ ആപ്പിള്‍. മധു എസ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ടോണി, സിജിമോൻ, ജാൻവി, സലിംകുമാര്‍, ദേവൻ. കൃഷ്‍ണകുമാര്‍, സേതുലക്ഷ്‍മി, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ശ്രീകുമാരൻ തമ്പിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. എം ജെ രാധാകൃഷ്‍ണൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.