അത്ഭുതപ്പെടുത്തുന്ന മേയ്ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്.

അമലാ പോള്‍ നായികയാകുന്ന തമിഴ് ചിത്രമാണ് ആടൈ. ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രശംസയും വിമര്‍ശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

രത്‍നകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അത്ഭുതപ്പെടുത്തുന്ന മേയ്ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ആടൈ അസാധാരണമായ തിരക്കഥയാണ് എന്ന് നേരത്തെ അമലാ പോള്‍ പറഞ്ഞിരുന്നു.