കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന 'ബ്രദേഴ്‌സ് ഡേ'യുടെ ടീസര്‍ പുറത്തെത്തി. പൃഥ്വിരാജ് പ്രേം നസീറിനെ അനുകരിക്കുന്ന രസകരമായ രംഗങ്ങളടങ്ങുന്ന ടീസര്‍ വീഡിയോയ്ക്ക് 51 സെക്കന്റ് ദൈര്‍ഘ്യമുണ്ട്. ചിത്രത്തിന്റെ എന്റര്‍ടെയ്‌നര്‍ സ്വഭാവം വെളിവാക്കുന്നതാണ് ടീസര്‍.

പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. എന്നാല്‍ പുറത്തെത്തിയ ടീസറില്‍ നായികമാരാരും പ്രത്യക്ഷപ്പെടുന്നില്ല. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. കോമഡിയും ആക്ഷനും റൊമാന്‍സും ചേര്‍ന്ന കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന.