പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ട്രെയ്‌ലര്‍ പുറത്തെത്തി. നര്‍മ്മ രംഗങ്ങള്‍ മാത്രം നിറഞ്ഞതായിരുന്നു നേരത്തേ എത്തിയ ടീസറെങ്കില്‍ ട്രെയ്‌ലര്‍ ചിത്രത്തിലെ ത്രില്ലര്‍ ഘടകങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നതാണ്. 2.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. പൃഥ്വിരാജിന്റെ ഓണച്ചിത്രമാണ് ബ്രദേഴ്‌സ് ഡേ.

ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. സംഗീതം 4 മ്യൂസിക്‌സ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍.