വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഡിയര്‍ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച് ദുല്‍ഖര്‍ . മൂന്ന് ഭാഷകളിലായി എത്തുന്ന ചിത്രത്തിലെ ‘സഖാവേ’എന്ന് തുടങ്ങുന്ന ഗാനമാണ്  ദുല്‍ഖര്‍ ആലപിച്ചിരിക്കുന്നത്. തമിഴില്‍ മക്കള്‍ശെല്‍വന്‍ വിജയ് സേതുപതിയാണ് കോമ്രേഡ് ഗാനമാലപിക്കുന്നത്. ഗാനത്തിന്‍റെ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. 


ഡിയര്‍ കോമ്രേഡിന്‍റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്ത് വിട്ട ദിവസം ദുല്‍ഖറും താനും ചേര്‍ന്ന് ഒരു വലിയ സര്‍പ്രൈസ് ഒരുക്കുന്നുണ്ടെന്ന് വിജയ് ദേവരകൊണ്ട സൂചന നല്‍കിയിരുന്നു. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഷ്മിക മന്ദാനയാണ് നായിക. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ടാക്‌സിവാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് തിയേറ്ററുകളിലെത്തും .