മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വ്വന്റെ' ടീസര്‍ പുറത്തെത്തി. ജനപ്രിയ സ്‌പോര്‍ട്‌സ് കമന്ററിയുടെ പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് ടീസറില്‍. 51 സെക്കന്റ് ദൈര്‍ഘ്യമുണ്ട് ടീസര്‍ വീഡിയോയ്ക്ക്. 

ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം അഴകപ്പന്‍. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് ലിജോ പോള്‍.