ആക്ഷൻ ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് മലയാളിയായ സുരേഷ് നായരാണ്

സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് 'വാർ'. ഹൃതിക് റോഷനും ടൈഗർ ഷ്രോഫും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.
ആക്ഷൻ ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്. അയനങ്ക ബോസ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ വാണി കപൂറാണ് നായിക. ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥും ഹൃതിക്കും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വാർ'. ഒക്ടോബർ മാസം ചിത്രം തിയേറ്ററുകളിലെത്തും. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമിക്കുന്നത്.