ഇന്ദ്രൻസും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 65-ാം വയസില്‍ തന്‍റെ പ്രണയിനിയെത്തേടി അലയുന്ന കുഞ്ഞബ്ദുള്ളയുടെ കഥയാണ് പറയുന്നത്. 

സംവിധായകന്‍ ലാല്‍ജോസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബാലു വര്‍ഗീസ് , നോബി, ശ്രീജിത്ത് രവി, പ്രേംകുമാര്‍, ഇടവേള ബാബു, ജെന്‍സണ്‍ ജോസ്, തുടങ്ങിയവരാണ് ചിത്രത്തിലെ  പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മിക്കുന്നത്.