Asianet News MalayalamAsianet News Malayalam

'36-ാമത്തെ പെണ്ണുകാണലിന് പോകുന്ന ഇട്ടിച്ചന്‍'; 'ഇട്ടിമാണി' ട്രെയ്‌ലര്‍

32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്.
 

Ittymaani Made In China Official Trailer
Author
Thiruvananthapuram, First Published Aug 28, 2019, 6:25 PM IST

മോഹന്‍ലാലിന്റെ ഓണച്ചിത്രം 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. ചിത്രത്തിന്റെ എന്റര്‍ടെയ്‌നര്‍ സ്വഭാവം വെളിപ്പെടുത്തുന്ന ട്രെയ്‌ലര്‍ വീഡിയോയ്ക്ക് 1.52 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തികവിജയമായ 'ലൂസിഫറി'ന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് 'ഇട്ടിമാണി'. നവാഗതരായ ജിബി-ജോജുവാണ് സംവിധാനം.

തൃശ്ശൂരാണ് സിനിമയുടെ പശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. 'ഇട്ടിമാണി'യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.

Follow Us:
Download App:
  • android
  • ios