പതിനാറുവർഷം മുൻപ് കോമയിൽ ആയി പോയ ഒരു വ്യക്തി പെട്ടന്ന് ഒരു ദിവസം എഴുന്നേറ്റാൽ എന്താകും അവസ്ഥ. അതാണ് ജയം രവിയുടെ പുതിയ ചിത്രമായ കോമാളി പറയുന്നത്. അടങ്കമറു എന്ന ചിത്രത്തിനു ശേഷം ജയം രവി നായകനായി എത്തുന്ന ചിത്രം പ്രദീപ് രംഗനാഥനാണ് സംവിധാനം ചെയുന്നത്. കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്‌ഡെയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. 

ഗുഹാ മനുഷ്യന്‍, ബ്രിട്ടീഷ് അടിമ, രാജാവ് തുടങ്ങി ഒന്‍പത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജയം രവി ചിത്രത്തില്‍ എത്തുന്നത്. രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ  മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയം രവി അഭിനയിക്കുന്ന ഇരുപത്തിനാലാമത്തെ ചിത്രമാണ് കോമാളി.