ജയറാം നായകനാകുന്ന പുതിയ സിനിമയാണ് പട്ടാഭിരാമൻ. കണ്ണൻ താമരക്കുളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന പട്ടാഭിരാമന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്നു. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രൻ ഈണം പകര്‍ന്നിരിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മിയ, ഷീലു, മാധുരി, ഹരീഷ് കണാരൻ, സായ്‍കുമാര്‍, ജനാര്‍ദ്ദനൻ, പ്രേംകുമാര്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ രാമൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.