ഹോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പുള്ള സിനിമകളിലൊന്നായ 'ജോക്കറി'ന്റെ ഫൈനല്‍ ട്രെയ്ലര്‍ പുറത്തെത്തി. വാക്കീന്‍ ഫിനിക്സ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം, ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് 'ജോക്കറി'ലേക്കുള്ള ആര്‍തര്‍ ഫ്ളെക്ക് എന്ന കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്. ഫിനിക്സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതുള്‍പ്പെടെ നിരവധി ലുക്കുകളും ടീസറും നേരത്തേ പുറത്തെത്തിയിരുന്നു.

ടോഡ് ഫിലിപ്സ് ആണ് സംവിധാകന്‍. വാക്കീന്‍ ഫീനിക്‌സിനൊപ്പം റോബര്‍ട്ട് ഡി നീറോ, ഫ്രാന്‍സസ് കൊണ്‍റോയ്, ബ്രെറ്റ് കളന്‍, മാര്‍ക് മറോണ്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തീയേറ്ററുകളില്‍ കാണാന്‍ ഇനിയും ഒരു മാസത്തിലേറെ കാത്തിരിക്കണം. ഒക്ടോബര്‍ നാലിനാണ് റിലീസ്.