കങ്കണ റണൗത് നായികയായി എത്തുന്ന ആക്‌ഷൻ ത്രില്ലർ ചിത്രമാണ് ധാക്കഡ്. റസ്നീഷ് റാസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഗംഭീര മേക്കോവറിലാണ് താരം  ചിത്രത്തിലെത്തുന്നത്.

ഹോളിവുഡ് സ്റ്റൈലിലാണ് ചിത്രത്തിന്റെ ടീസറും അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിന്തൻ ഗാന്ധി, റിനിഷ് രീവിന്ദ്ര എന്നിവരുടെ കഥയ്ക്ക് റിതേഷ് ഷായാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപാവലി റിലീസായി ചിത്രം തിയേറ്ററിലെത്തും.