മഹാഭാരതത്തെ ആസ്പദമാക്കി കന്നഡയില്‍ റിലീസ് ചെയ്ത ചിത്രമാണ് കുരുക്ഷേത്ര. നാഗന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി. മഹാഭാരതത്തെ ആസ്പദമാക്കി റാണ എഴുതിയ ഗദായുദ്ധ എന്ന ഇതിഹാസകാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജെ കെ ഭാരവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അംബരീഷ്, വി. രവിചന്ദ്രന്‍, പി. രവിശങ്കര്‍, അര്‍ജ്ജുന്‍ സര്‍ജ, സ്‌നേഹ, മേഘന രാജ്, സോനു സൂദ്, ഡാനിഷ് അക്തര്‍ , നിഖില്‍ കുമാര്‍, ഹരിപ്രിയ, ശ്രീനിവാസ മൂര്‍ത്തി, ശ്രീനാഥ്, ശശികുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. യുവതാരം ദര്‍ശനാണ് ദുര്യോധനനായി എത്തുന്നത്. രവിചന്ദ്രന്‍ കൃഷ്ണനാകുന്നു. അംബരീഷ് ഭീഷ്മരായും, അര്‍ജ്ജുന്‍ കര്‍ണ്ണനായും,സ്‌നേഹ പാഞ്ചാലിയായും വേഷമിടുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഈ മാസം പതിനഞ്ചിന് തിയറ്ററുകളിലെത്തും.