ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൌവ് ആക്ഷൻ ഡ്രാമ. നിവിൻ പോളിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നയൻതാരയാണ് നായിക. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

ഓണം റിലീസായിട്ട് ഒരുങ്ങുന്ന ചിത്രമാണ് ലൌവ് ആക്ഷൻ ഡ്രാമ. മോഹൻലാലാണ് ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ പ്രണയും ആക്ഷനുമൊക്കെയുള്ള സിനിമ തന്നെയായിരിക്കും ചിത്രമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. കളര്‍ഫുളായ ഒരു എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നിവരും ചിത്രത്തിലുണ്ട്.