തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ത്തന്നെ ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്ത് പുതുമ സൃഷ്ടിച്ച സിനിമയാണ് 'ലൂസിഫര്‍'. 200 കോടി ക്ലബ്ബില്‍ പ്രവേശിച്ച ചിത്രം റിലീസിന്റെ അന്‍പതാം ദിനത്തിലാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ 'ലൂസിഫറി'ന്റെ ഡിവിഡിയും പുറത്തിറങ്ങാനിരിക്കുന്നു. സൈന എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഡിവിഡി പുറത്തിറക്കുന്നത്. ഡിവിഡി വിപണിയിലെത്തുന്നതിന് മുന്നോടിയായി തീയേറ്ററുകളില്‍ കൈയ്യടികള്‍ ഉയര്‍ത്തിയ ഒരു മാസ് രംഗം പ്രേക്ഷകര്‍ക്കായി യുട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സൈന എന്റര്‍ടെയ്ന്‍മെന്റ്‌സ്.