മൂന്ന് മാസം മുന്‍പ് ടീസര്‍ പുറത്തെത്തിയപ്പോഴേ ശ്രദ്ധിക്കപ്പെട്ട തമിഴ് ചിത്രമാണ് ആര്യ നായകനാവുന്ന 'മഗാമുനി'. ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിലെ ഒരു രംഗം (sneak peek) മൂവിബഫ് തമിള്‍ പുറത്തുവിട്ടിരുന്നു. ദിവസങ്ങള്‍ക്കകം 11 ലക്ഷത്തിലേറെ കാഴ്ചകളാണ് യുട്യൂബില്‍ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

2011ല്‍ 'മൗനഗുരു' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ശാന്തകുമാറാണ് മഗാമുനി ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ ലഭിച്ച മൗനഗുരു പുറത്തിറങ്ങി എട്ട് വര്‍ഷത്തിന് ശേഷമാണ് രണ്ടാംചിത്രവുമായി ശാന്തകുമാര്‍ എത്തുന്നത്. ഇന്ദുജ രവിചന്ദ്രന്‍, മഹിമ നമ്പ്യാര്‍, കാളി വെങ്കട്ട്, ജയപ്രകാശ്, അരുള്‍ദോസ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മാണം.