ചെന്നൈ: തമിഴ് യുവ നടന്‍ ജീവ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ഗോറില്ല'യുടെ ട്രെയിലര്‍ പുറത്തുവന്നു. ജീവയുടെ നായികയായി ശാലിനി പാണ്ഡെയാണെത്തുന്നത്. ഒരു മിനിട്ട് നാല്‍പ്പത്തേഴ് സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള ട്രൈലര്‍ ഇതിനകം ഒന്നരലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

കഥയും തിരക്കഥയും ഡോണ്‍ സാന്‍ഡി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വിജയ് രാഖവേന്ദ്രയാണ് നിര്‍മ്മാണം. സാം സി എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. രാധാ രവി, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നുണ്ട്.