ലിയം നീസണും ലെസ്‌ലി മാന്‍വിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ഓര്‍ഡിനറി ലവി'ന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തെത്തി. സുഖകരമായി മുന്നോട്ടുപോകുന്ന ദീര്‍ഘകാല ദാമ്പത്യത്തെ അലോസരപ്പെടുത്തി ദമ്പതികളില്‍ ഒരാള്‍ക്ക് കാന്‍സര്‍ വരുന്നതും അതിനെ അവര്‍ എങ്ങനെ നേരിടുന്നു എന്നതുമാണ് ചിത്രം പറയുന്നത്.

ടൊറന്റോ ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തിന്റെ ഇന്റര്‍നാഷണല്‍ പ്രീമിയര്‍. തുടര്‍ന്നും തീയേറ്റര്‍ റിലീസിന് മുന്‍പ് ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സാന്‍ ഡിയാഗോയിലാണ് ചിത്രത്തിന്റെ അടുത്ത പ്രദര്‍ശനം. പിന്നാലെ ഷിക്കാഗോ ഫെസ്റ്റിവലിലും. ലിസ ബറോസ് ഡി'സ, ഗ്ലെന്‍ ലേബേണ്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം.