കലാകാരൻമാരുടെ ജീവിതം പ്രമേയമാക്കി ഡോ. സത്യനാരായണനുണ്ണി സംവിധാനം ചെയ്യുന്ന 'ഒരു ദേശവിശേഷം' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകൻ സക്കറിയ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ  ട്രെയിലര്‍ പുറത്ത് വിട്ടത്.  

പ്രമുഖ തായമ്പക കലാകാരന്മാരായ പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപ് കുറ്റിപ്പുറം, പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണന്‍, സദനം വാസുദേവന്‍ നായര്‍, റഷീദ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വാളാഞ്ചേരി ഗ്രാമത്തില്‍ ഒറ്റഷെഡ്യൂളില്‍  പൂര്‍ത്തീകരിച്ച ചിത്രം ആര്യചിത്ര ഫിലിംസ് തീയേറ്ററില്‍ എത്തിക്കും.