ഫുട്ബാള്‍ താരം ഐ.എം വിജയന്‍ നിര്‍മിക്കുന്ന ചിത്രമാണ് 'പാണ്ടി ജൂനിയേഴ്സ്'. ഫുട്ബാള്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീപക് ഡിയോനാണ്. ദുല്‍ഖറാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടത്.

.

ദിപിന്‍ മാനന്തവാടിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബാല താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജിലു ജോസഫ്, സേതുലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.