മുംബൈ: ബ്രഹമാണ്ഡ ചിത്രം ബാഹുബലിക്ക്‌ ശേഷം ആരാധകരെ വിസ്‌മയിപ്പിക്കാന്‍ 'സാഹോ'യിലൂടെ കിടിലന്‍ ചുവടുകളുമായി പ്രഭാസ്‌. നേരത്തേ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സാഹോയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സുജീത് റെഡ്ഡിയാണ് സാഹോയുടെ സംവിധായകന്‍. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക.യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായ സാഹോയിലെ സ്‌റ്റണ്ട്‌ രംഗങ്ങള്‍ക്കായി മാത്രം 37 കാറുകളാണ്‌ തകര്‍ത്തതെന്നാണ്‌ റിപ്പോര്‍ട്ട്‌. കെന്നി ബേറ്റ്സ് ആണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് ബജറ്റ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ 'ബിഹൈന്‍ഡ് ദ സീന്‍' വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 15-നാണ് 'സാഹോ' റിലീസ് ചെയ്യുന്നത്.