രജിഷ വിജയൻ നായികയാകുന്ന പുതിയ സിനിമയാണ് ഫൈനല്‍സ്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഒളിമ്പിക്സിനായി പങ്കെടുക്കുന്ന സൈക്ലിസ്റ്റായിട്ടാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്. പി ആര്‍ അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആണ് ചിത്രത്തിലെ നായകൻ. സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമായുണ്ട്. കൈലാസ് മേനോനും ചിത്രത്തിലുണ്ട്.