ഹോളിവുഡ് ആക്ഷൻ ചിത്രം റാംബോയുടെ അഞ്ചാം ഭാഗം വരികയാണ്. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

റാംബോ സീരിസിലെ ആദ്യ ചിത്രം ഫസ്റ്റ് ബ്ലഡ് 1982ലാണ്  പ്രദര്‍ശനത്തിന് എത്തിയത്. സിൽവസ്റ്റർ സ്റ്റാലൻ മുപ്പത്തിയാറാം വയസ്സിലായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ ഏറ്റവും അവസാന ഭാഗം റിലീസിന് ഒരുങ്ങുമ്പോള്‍ സില്‍വസ്റ്റര്‍ സ്റ്റാലന് പ്രായം 72 ആണ്. മെക്സിക്കൻ മയക്കുമരുന്ന് മാഫിയ സംഘത്തിന് എതിരെ റാംബോ നടത്തുന്ന പോരാട്ടമാണ് പുതിയ സിനിമയില്‍ പറയുന്നത്.  റാംബോ സീരിസിന്റെ രണ്ടാം ഭാഗം  ഫസ്റ്റ് ബ്ലഡ് പാർട്ട് 2,1985ലാണ് പ്രദര്‍ശനത്തിന് എത്തിയത്. 1988 ൽ മൂന്നാം ഭാഗവും പ്രദര്‍ശനത്തിന് എത്തിയത്. 2008ലായിരുന്നു റാംബോ എന്ന നാലാ ഭാഗം റിലീസ് ചെയ്‍തത്. സിൽവസ്റ്റർ സ്റ്റാലൻ തന്നെയായിരുന്നു ചിത്രം സംവിധാനവും ചെയ്‍തത്.