സിന്ധുബാദിന് ശേഷം എത്തുന്ന വിജയ് സേതുപതി ചിത്രം 'സംഘത്തമിഴ'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. വിജയ് ചന്ദര്‍ എഴുതി, സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. റാഷി ഖന്നയാണ് നായിക.

നിവേദ പെതുരാജ്, ജോണ്‍ വിജയ്, സൂരി, നാസര്‍ എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് പ്രവീണ്‍ കെ എല്‍. സംഗീതം വിവേക്-മെര്‍വിന്‍.