ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ഷാരൂഖ് ഖാൻ നിർമിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസാണ് 'ബാർഡ് ഓഫ് ബ്ലഡ്'. ബിലാൽ സിദ്ദീഖിയുടെ 'ബാർഡ് ഓഫ് ബ്ലഡ്' എന്ന പേരിൽ തന്നെയുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിലെ ഉദ്യോഗസ്ഥനായ കബീർ ആനന്ദിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇമ്രാനൊപ്പം വിനീത് കുമാർ, ശശാങ്ക് അരോറ, ഏക്ത കപൂർ എന്നിവരും വേഷമിടുന്നു. സീരീസ് സെപ്റ്റംബർ 27 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.