സരോജ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരമണ് വൈഭവ്. ചിത്രം വൻ ഹിറ്റായി മാറി. പിന്നീട് സഹനടനായി നിരവധി ചിത്രങ്ങളിലെത്തി. കഴിഞ്ഞ വര്‍ഷം മേയാധ മാൻ എന്ന ചിത്രത്തിലൂടെ നായകനായും ഹിറ്റ് സ്വന്തമാക്കി. വൈഭവ് നായകുന്നു പുതിയ സിനിമയും ഒരുങ്ങുകയാണ്. സിക്സര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

ചാച്ചിയാണ് സിക്സര്‍ സംവിധാനം ചെയ്യുന്നത്. കോമഡി പാറ്റേണിലാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷനും ചിത്രത്തില്‍ പ്രധാന്യമുണ്ടെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു. പല്ലക് ആണ് നായിക. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.