'ബാല' ആയുഷ്മാന്‍റെ മറ്റൊരു ഹിറ്റ് ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് താരത്തിന്‍റെ ആരാധകര്‍
ബോളീവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രം 'ബാല'യുടെ ടീസര്‍ പുറത്ത്. കഷണ്ടിയുള്ള യുവാവിന്‍റെ ജീവിതം പറയുന്ന ചിത്രത്തിന്‍റെ ടീസറിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ലഭിക്കുന്നത്. 'ബാല' ആയുഷ്മാന്‍റെ മറ്റൊരു ഹിറ്റ് ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് താരത്തിന്‍റെ ആരാധകര്‍
തൊപ്പി വെച്ച് ഷാരൂഖ് ഖാന്‍റെ 'കോയി ന കോയി ചാഹിയേ' എന്ന ഗാനം പാടി വരുന്ന യുവാവിനെയാണ് ടീസറിന്‍റെ തുടക്കത്തില്‍ കാണുക. ഏറെ സന്തോഷത്തില്‍ ബൈക്കില്‍ പാട്ടുപാടി വരുന്നതിനിടെ തൊപ്പി പറന്നുപോകുകയും കഷണ്ടി പുറത്തു കാണുന്നതും പെട്ടന്ന് ഗാനം രാജേഷ് ഖന്നയുടെ 'യോ ജോ മൊഹബത്ത് ഹേ' യിലേക്ക് മാറുന്നതുമാണ് ടീസര്‍.
അമര്‍കൗഷിക് ആണ് 'ബാല' സംവിധാനം ചെയ്യുന്നത്. ദനേഷ് വിജനാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ഭൂമിഫട്നേക്കര്‍, യാമി ഗൗതം എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. നവംബര്‍ 22 നാണ് ചിത്രം തിയേറ്ററിലേക്ക് എത്തുക. അനുഭവ് സിന്‍ഹയുടെ ആര്‍ട്ടിക്കിള്‍ 15 ആണ് ആയുഷ്മാന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

