ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണ് ടെര്‍മിനേറ്റര്‍. ടെര്‍മിനേറ്റര്‍ പരമ്പരയിലെ പുതിയ സിനിമ വരികയാണ്.  ടിം മില്ലെർ ആണ് പുതിയ സിനിമ ഒരുക്കുന്നത്. ടെർമിനേറ്റർ: ഡാർക് ഫേറ്റ് എന്ന സിനിമയുടെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.

ടെര്‍മിനേറ്റര്‍ ആദ്യം പ്രദര്‍ശനത്തിന് എത്തിയത് 1984ലായിരുന്നു. ജെയിംസ് കാമറൂണായിരുന്നു സംവിധാനം ചെയ്‍തത്.  അർണോൾഡ് ഷ്വാർസ്നെഗര്‍ പുതിയ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നു. സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണ്‍ ചിത്രത്തിലുണ്ടാകും.  മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരും വേഷമിടുന്നു. നവംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.