പ്രളയം പശ്ചാത്തലമാക്കി നവാഗതനായ രതീഷ് രാജു ഒരുക്കുന്ന ചിത്രമാണ് മൂന്നാം പ്രളയം. എസ് കെ വില്വന്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തില്‍ അഷ്ക്കർ സൗദാനാണ് നായകൻ. സായ്കുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അറുപതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കല്ലാർക്കുട്ടി ഡാമിലാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ്  ചിത്രീകരിച്ചത്.

നയാഗ്ര മൂവീസിന്റെ ബാനറില്‍ ദേവസ്യ കുര്യാക്കോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റസാഖ് കുന്നത്ത് ആണ്. രഘുപതിയാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്.